സ്മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകളോടെയാണ് പുതിയ വന്ദേഭാരത് ട്രെയിൻ പുറത്തിറക്കിയിരിക്കുന്നത്. വന്ദേ ഭാരതുകളിലെ ടോയിലറ്റുകളിലും ഇതുണ്ട്. അതായത് ടോയിലറ്റില്‍ കയറി ആരുമറിയാതെ പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിന്‍ ഉടനടി നില്‍ക്കും.ടോയിലറ്റിനുള്ളിൽ ഈ അത്യാധുനിക സംവിധാനം ഉണ്ടെന്ന് ഭൂരിഭാഗം യാത്രക്കാർക്കും അറിയില്ല. കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് ഇങ്ങനെ നിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വന്ദേഭാരത് എക്സ്പ്രസുകളിൽ നിരവധി ഇടങ്ങളില്‍ സ്മോക്ക് ഡിറ്റക്‌ഷൻ സെൻസറുകള്‍ ഉണ്ട്. കോച്ച്, യാത്രക്കാർ കയറുന്ന സ്ഥലം, ടോയിലറ്റിനകം തുടങ്ങിയ ഇടങ്ങളിലാണ് ഈ സെൻസറുകള്‍. അന്തരീക്ഷത്തിലെ പുകയുടെ അളവ് ഈ സെൻസറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പുകവലിച്ചാലുടൻ ട്രെയിൻ നില്‍ക്കും, ടോയിലറ്റിലും സെൻസറുകള്‍; പുതിയ വന്ദേ ഭാരതിൽ സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകൾ
jibin
0