പുസ്തകങ്ങൾക്കപ്പുറം ഒരു പഠന രീതി; യുഎഇയിലെ സ്കൂളുകൾ മാറ്റത്തിന്റെ പാതയിൽ

 


ദുബായ്: പുസ്തകങ്ങൾക്കപ്പുറം ഒരു പഠന രീതി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ദുബായ്. പ്രോജക്ടുകൾ, സന്നദ്ധപ്രവർത്തനം, വർക്ക്ഷോപ്പുകൾ എന്നിങ്ങനെയാണ് നടത്തുന്നത്. ഒരോ വിഷയത്തിലും ആഴത്തിലുള്ള പഠനം ആണ് ഇവർ ലക്ഷ്യം വെക്കുന്നത്. യുഎഇയിലെ സ്കൂളുകൾ വിദ്യാർത്ഥികളെ അവരുടെ പഠനത്തിന് ശേഷം സ്വന്തമായി ജീവിതം നയിക്കാൻ വേണ്ടിയുള്ള അനുഭവങ്ങൾ നൽകാൻ ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.അതിവേഗം ലോകം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങളാണ് വരുത്തേണ്ടത്. പഴയക്കാലത്തെ വിദ്യാഭ്യാസ തന്ത്രങ്ങളെ പൊളിച്ചെടുക്കുന്ന തരത്തിലുള്ള പുതിയ രീതികൾ ആണ് ദുബായ് കൊണ്ടുവരാൻ പോകുന്നത്. പരമ്പരാഗത അധ്യാപന രീതികൾ വിലപ്പെട്ടതാണ് എന്നാൽ പുതിയ തരത്തിലുള്ള പല മാറ്റങ്ങളും കൊണ്ടുവരേണ്ടതുണ്ട്. അനുഭവങ്ങൾക്ക് കൂടുതൽ‍ പ്രാധാന്യം നൽകിയാണ് പുതിയ രീതി കൊണ്ടുവരേണ്ടത് എന്നാണ് റിപ്പോർട്ട്.പരിശീലനങ്ങൾ നൽകിയാണ് കുട്ടികൾക്ക് പഠനത്തിനുള്ള രീതി നൽകേണ്ടത്. പരിസ്ഥിതിയുമായി അവർ അടുത്ത് ഇടപഴകണം.വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ മുഴുകി വേണം അവർ കാര്യങ്ങൾ ചെയ്യും പഠിക്കാനും എന്ന് അൽ യാസത്ത് പ്രൈവറ്റ് സ്കൂളിലെ സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രിൻസിപ്പൽ ഗാരി വില്യംസ് പറയുന്നു.


ലാബ് പരീക്ഷണങ്ങൾ കൂടുതൽ നൽകണം. വിദ്യാർഥികൾക്ക് അസെെമെന്റുകൾ നൽകിയാൽ അതിൽ നിന്നും കണ്ടെത്തുന്ന കാര്യങ്ങൾ പിന്നീട് ഒരിക്കലും മറക്കാൻ സാധിക്കാത്ത തരത്തിലായിരിക്കണം. അതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആണ് നൽകേണ്ടതെന്ന് വില്യംസ് പറയുന്നു.
തൊഴിൽ പരിചയം നേടുന്നതിനും വിലയേറിയ ബന്ധങ്ങളും കഴിവുകളും വികസിപ്പിക്കുന്നതിനും സഹായിക്കുന്ന തരത്തിലാണ് പഠന രീതികൾ തയ്യാറാക്കുന്നത്. ലീംസ് എജ്യുക്കേഷൻ സിഇഒ നബീൽ ലാഹിർ പറയുന്നുസ്‌കൂൾ സമയത്ത് തന്നെ കുട്ടികളെ ചെറിയ തൊഴിൽ ചെയ്തു പഠിപ്പിക്കണം. അവസരങ്ങളും ഇന്റേൺഷിപ്പുകളും ഇതിന് വേണ്ടി ഒരുക്കണം. ഭാവിയിൽ ഏത് മേഖലയിലേക്ക് പോകണം എന്നത് ചെറിയ പ്രായത്തിലൽ തന്നെ അവർക്ക് ഒരു ധാരണയുണ്ടാകണം. ഇന്റേൺഷിപ്പ് അവസരങ്ങൾ സജീവമാക്കുന്നതോടെ യുഎഇയിലെ സ്കൂളുകൾ വിദ്യാർത്ഥികൾ കൂടുതൽ അറിവുള്ളവർ ആയിരിക്കും. ക്ലാസ് മുറിയിൽ നിന്നുള്ള ഒരു വാതിൽ ജോലിസ്ഥലത്തേക്ക് വേണ്ടി തുറക്കണം എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.


വിദ്യാർഥികൾക്ക് ആവശ്യമായ രീതിയിലും അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിലും ആയിരിക്കണം പഠന രീതികൾ ഒരുക്കേണ്ടത്. സ്‌കൂളിന്റെ വിവിധ വകുപ്പുകളിൽ ഇന്റേൺ ചെയ്യാൻ സ്‌കൂൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. കുട്ടികളെ ആധുനിക രീതിയിലാണ് പഠനത്തിനായി ഒരുക്കേണ്ടത്. വരും കാലത്ത് ഇത്തരത്തിലുള്ള പഠന രീതികൾക്കായിരിക്കും കൂടുതൽ മുൻഗണന നൽകേണ്ടത്.
أحدث أقدم