ബഹ്‌റൈനില്‍ നിന്ന് സ്ഥാപനം വിറ്റ പണവുമായി കൊച്ചിയിലിറങ്ങിയ മലയാളിയെ കാണാനില്ലെന്ന് പരാതി



 മനാമ: ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് പോയ പ്രവാസി മലയാളിയെ കാണാതായി. മലപ്പുറം ജില്ലയിലെ എടപ്പാള്‍ നടുവട്ടം സ്വദേശി വലിയപറമ്പില്‍ അബ്ദുല്‍ അസീസിനെ കുറിച്ചാണ് ഒരാഴ്ചയായി വിവരമൊന്നും ലഭിക്കാത്തത്.ബഹ്‌റൈനില്‍ നിന്ന് ഒമാന്‍ വഴിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രതിരിച്ചത്. ബഹ്‌റൈനിലെ മകനെ ഇക്കാര്യം അറിയിക്കുകയും ചെയ്ത ശേഷമാണ് പുറപ്പെട്ടതെന്ന് പറയുന്നു. കൊച്ചിയിലെത്തിയ ശേഷമാണ് കാണാതായതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.ബഹ്‌റൈനിലുള്ള അബ്ദുല്‍ അസീസിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴും നാട്ടിലേക്ക് പോയെന്ന വിവരമാണ് ലഭിച്ചത്. സ്ഥാപനം വില്‍പന നടത്തിയ പണവുമായാണ് നാട്ടിലേക്ക് തിരിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ അറിയിച്ചു.


ഏറെ കാത്തിരുന്നിട്ടും വീട്ടില്‍ എത്താതെ വന്നതിനെ തുടര്‍ന്ന് കുടുംബം ചങ്ങരംകുളം പോലിസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് വേണ്ടി അബ്ദുല്‍ അസീസിന്റെ ഭാര്യ നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ (04942650437), നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷന്‍ (04842610611) എന്നിവയുമായോ 8129398229 എന്ന ഫോണ്‍ നമ്പറിലോ അറിയിക്കണം.
أحدث أقدم