മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി… അധ്യാപകർക്കെതിരെ കേസ്…


സ്വകാര്യ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസ് എടുത്തത്. അധ്യാപകരില്‍ ഒരാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും വിദ്യാർത്ഥിനിയുടെ അവസാന കുറിപ്പിൽ പറയുന്നുണ്ട്.

വെള്ളിയാഴ്ച വൈകീട്ടാണ് കന്യാകുമാരിയിലെ കുലശേഖരത്തുള്ള ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഹോസ്റ്റലിൽ തൂത്തുക്കുടി സ്വദേശിയായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ പിജി വിദ്യാർത്ഥിയായ 27 കാരിയാണ് ഹോസ്റ്റൽ മുറിയിൽ മരുന്ന് കുത്തിവച്ച് മരിച്ചത്.
أحدث أقدم