നാട്ടുകാരെയും അണികളെയും നിരാശനാക്കി ചാണ്ടി ഉമ്മൻ ! ഇന്ന് പങ്കെടുക്കാതിരുന്നത് പാമ്പാടിയിൽ ഉൾപ്പെടെ നടന്ന എട്ട് പൊതുപരിപാടികളിൽ ..,ജയിപ്പിച്ച പുതുപ്പള്ളിക്കാർ ശശിയായെന്ന് സോഷ്യൽ മീഡിയ കമൻ്റുകൾ



✒️ ജോവാൻ മധുമല

കോട്ടയം : നാട്ടുകാരെയും അണികളെയും നിരാശനാക്കി ചാണ്ടി ഉമ്മൻ ! ഇന്ന് പങ്കെടുക്കാതിരുന്നത്  8 പൊതുപരിപാടികളിൽ ആണെന്നത് ഏറെ ശ്രദ്ധേയമാണ്  അതേ സമയം വിദേശ പരിപാടികളിലും സംസ്ഥാനത്തിന് വെളിയിൽ നടക്കുന്ന ചടങ്ങുകളിലും
പങ്കെടുക്കാനുള്ള ശുഷ്കാന്തി സാധരണക്കാരായ വോട്ടർന്മാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ കാണിക്കുന്നില്ല എന്ന് ആക്ഷേപം ഉയർന്നു ,യാതൊരു രാഷ്ട്രീയ അടിത്തറയും ഇല്ലാത്ത ചില ന്യൂജൻ കുട്ടികളുടെ നിർദ്ദേശമാണ് ചാണ്ടി ഉമ്മനെ ഇത്തരത്തിൽ പ്രവർത്തിപ്പിക്കുന്നത് എന്നും  മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകർക്ക് ഇടയിൽ ചർച്ച ഉയരുന്നു. റിസൾട്ട് അറിഞ്ഞ് ഒരു മാസത്തോളം ആകാറാ യിട്ടും വോട്ടർമാരോട് നന്ദിപറയുവാൻ വരാത്തതും, അപകട മരണങ്ങൾ നടന്ന വീടുകൾ പോലും സന്ദർശിക്കാത്തതും മുതിർന്ന കോൺഗ്രസ് നേതാക്കന്മാരുടെ ഭവനങ്ങളിലെ മരണാനന്തര ചടങ്ങുകളിൽ പോലും പങ്കെടുക്കാത്തതും നിശിത വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നിയോജകമണ്ഡലം  അടിസ്ഥാനത്തിൽ  മണ്ഡലത്തിലെ എട്ട് (8) പഞ്ചായത്തുകളിലും നടത്തിയ ഗാന്ധിജയന്തിദിനാഘോഷത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ചാണ്ടി ഉമ്മൻ എം. എൽ. എ. യുടെ അസാന്നിധ്യം ശ്രദ്ധേയമായി. 
മണ്ഡലത്തിലെ വാകത്താനം, പുതുപ്പള്ളി, മീനടം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, അയർക്കുന്നം, മണർകാട്, എന്നീ ഒരു പഞ്ചായത്തിലും അദ്ദേഹം എത്തിയിട്ടില്ല. ഒരു പഞ്ചായത്ത്‌,  ഒരൊറ്റ മണിക്കൂർ,എന്ന പരിപാടിയിൽ എം. എൽ. എ. യുടെ പൊടിപോലും കാണുവാൻ ഇല്ലായിരുന്നു..
 ഇന്ന് അദ്ദേഹം ബോംബെയിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഇന്നലെ ഉച്ചക്ക് ശേഷം വിമാനത്താവളത്തിലേയ്ക്ക് പോയിരുന്നു 
അതേ സമയം പൊതു പരിപാടികൾ ഉപേക്ഷിച്ച് വോട്ടു ചെയ്ത ജനങ്ങളെ മറന്ന് മതപരമായ ചടങ്ങുകളിൽ MLA പങ്കെടുത്തത് ഇതിനോടകം  രൂക്ഷ വിമർശനത്തിന് ഇട നൽകിയിട്ടുണ്ട്.

أحدث أقدم