ആലപ്പുഴയിൽ 10 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ…


 
ആലപ്പുഴ: മാരാരിക്കുളത്ത് 10 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ. മാരാരിക്കുളം തെക്ക് സ്വദേശികളായ വി എം നോബിൻ, ജോതിഷ്, ബിജി എന്നിവരാണ് പിടിയിലായത്. ബെംഗളുരുവിൽ നിന്ന് സ്വകാര്യ ബസിലെത്തി മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫീസിനുമുന്നിൽ നിൽക്കുമ്പോഴാണ് മൂവരെയും പിടികൂടിയത്. എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തെ തുടർന്ന് ചേർത്തല റേഞ്ച് എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.
أحدث أقدم