വീണ്ടുമൊരു മമ്മൂട്ടി ചിത്രം കൂടി 100 കോടി ക്ലബിൽ; പ്രിയ പ്രേക്ഷകരോട് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനി



മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബിൽ ഇടം നേടിയതായി അറിയിച്ച് മമ്മൂട്ടി കമ്പനി. അഞ്ച് ആഴ്ചകളോളം നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തിക്കൊണ്ടാണ് കണ്ണൂർ സ്‌ക്വാഡ് ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രം 100 കോടിയിലെത്തിയെന്ന് മമ്മൂട്ടി കമ്പനിയാണ് ഔദ്യോഗികമായി ഫേസ്ബുക്കിലൂടെ അറിയിച്ചത്ചിത്രം നൂറു കോടിയിൽ എത്തിയെന്നും കണ്ണൂർ സ്‌ക്വാഡിനെ ഹൃദയത്തോട് ചേർത്തു വച്ച പ്രേക്ഷകരോട് നന്ദിയെന്നും മമ്മൂട്ടി കമ്പനി അറിയിച്ചത്.സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്. ഛായാഗ്രാഹകനായിരുന്ന റോബി വർ​ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.‘ഞങ്ങളുടെ കണ്ണൂർ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ഇത് പ്രേക്ഷകരെ അറിയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാർത്ഥ പ്രേരകശക്തിയായ നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്‌ക്ക്, ഞങ്ങളെ അതിശയിപ്പിച്ച പ്രേക്ഷകർക്ക് ഹൃദയംഗമമായ നന്ദി’, മമ്മൂട്ടി കമ്പനി ഫേസ്ബുക്കിൽ കുറിച്ചു.


റിലീസ് ചെയ്ത് വെറും ഒന്‍പത് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലും കണ്ണൂര്‍ സ്വക്വാഡ് ഇടം നേടിയിരുന്നു. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

أحدث أقدم