വാഹനാപകടത്തിൽ 12 വയസുകാരന് ദാരുണാന്ത്യം.



ചാലക്കുടി: പോട്ടയിൽ വാഹനാപകടത്തിൽ 12 വയസുകാരന് ദാരുണാന്ത്യം. കുറ്റിക്കാട് സ്വദേശി കരിപ്പായി അന്റു വിൻ്റെ മകൻ എഡ്വിൻ ആണ് മരിച്ചത്.  പോട്ട സിഗ്നലിൽ വ്യാഴാഴ്ച്ച  ഒന്നരയോടെ ആയിരുന്നു അപകടം. 

നന്തിക്കരയിൽ നിന്നു ചാലക്കുടിയിലേക്ക് അൻ്റുവും മകൻ എഡ് വിനും  ബൈക്കിൽ യത്ര ചെയ്യുംബോൾ  പുറകിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. ഉടനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 പിതാവ് ആൻറു നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കുറ്റിക്കാട് സെൻ്റ് . സെബാസ്റ്റ്യൻ സ്കൂളില 8 ക്ലാസ് വിദ്യാർത്ഥിയാണ് എഡ്വിൻ.
أحدث أقدم