13കാരി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ…


 
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. 13കാരി പ്രജ്ഞയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിപ്പാല്‍ ഹെര്‍ഗ സ്വദേശിനി കൃതികയുടെ മകളാണ് പ്രജ്ഞ. താമസിക്കുന്ന ഫ്‌ളാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് പ്രജ്ഞ താഴേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉഡുപ്പി പൊലീസ് അറിയിച്ചു.

Share This!...

أحدث أقدم