ഗുജറാത്ത് തീരത്ത് അതിർത്തി കടന്ന് പാക് ബോട്ട്; പിടികൂടി തീരസംരക്ഷണ സേന; 13 പേർ അറസ്റ്റിൽ

അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടി തീര സംരക്ഷണ സേന. 13 പേരെ അറസ്റ്റ് ചെയ്തു. ഒഖ മേഖലയിൽ നിന്നുമാണ് അതിർത്തി കടന്ന് എത്തിയ പാക് ബോട്ട് പിടികൂടിയത്.

നസ് രി കരം എന്ന് പേരുള്ള ബോട്ടാണ് ഇന്ത്യൻ മേഖലയിൽ പ്രവേശിച്ചത്. ഇത് പട്രോളിംഗ് നടത്തുകയായിരുന്ന തീര സംരക്ഷണ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് കണ്ടയുടൻ പാക് പൗരന്മാർ ബോട്ടുമായി കടന്നു കളയാൻ ശ്രമിച്ചു. എന്നാൽ ഇവരെ പിന്തുടർന്ന് ഉദ്യോഗസ്ഥർ പിടികൂടി.

മത്സ്യബന്ധനത്തിനിടെ അറിയാതെ അതിർത്തി കടന്നത് ആണെന്നാണ് പാക് പൗരന്മാർ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇത് ഉദ്യോഗസ്ഥർ പൂർണമായും വിശ്വസിച്ചിട്ടില്ല. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ബോട്ട് തീര സംരക്ഷണ സേനയുടെ കസ്റ്റഡിയിലാണ്. ഈ മാസം 19 ന് കറാച്ചിയിൽ നിന്നാണ് ബോട്ട് പുറപ്പെട്ടത് എന്നാണ് വിവരം.
أحدث أقدم