ആലപ്പുഴയിൽ 14കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് ക്രൂരമായി മർദ്ദിച്ചു


ആലപ്പുഴ : 14കാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ചെന്ന് പരാതി. ആലപ്പുഴ മണ്ണഞ്ചേരിയിൽ ആണ് സംഭവം. അതിഥി തൊഴിലാളി യൂസഫിന്റെ മകൻ ബർക്കത്ത് അലിക്കാണ് മർദ്ദനമേറ്റത്. മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്‌തു. മർദ്ദനം സ്റ്റേഷനിൽ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചാണ്. 6 മണിക്കൂറാണ് ബർക്കത്തിനെ കസ്റ്റഡിയിൽ വച്ചത്.

പരുക്കേറ്റ വിദ്യാർത്ഥി ചെട്ടികാട് ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത ആളെന്ന് അറിയില്ലെന്നാണ് പൊലീസ് മറുപടി. പൊലീസ് നടപടികൾക്ക് താൻ സാക്ഷിയെന്ന് വീട്ടുടമ ജയ വ്യക്തമാക്കി. പരാതിയിൽ അന്വേഷണം തുടങ്ങുമെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ ഡോ ബി വസന്തകുമാരി അറിയിച്ചു.
أحدث أقدم