ബള്‍ഗേറിയന്‍ മുത്തശ്ശി നോസ്ട്രഡാമസിന്റെ 2024 നെ കുറിച്ചുള്ള പ്രവചനങ്ങള്‍ പുറത്ത്



വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ബ്രെക്‌സിറ്റും കൃത്യമായി പ്രവചിച്ച അന്ധയായ മുത്തശ്ശി. ബാള്‍ക്കന്‍ രാജ്യങ്ങളുടെ നോസ്റ്റര്‍ഡാമസ് എന്നറിയപ്പെടുന്ന ബാബ വാന്‍ഗ പ്രവചിക്കുന്നത് 2024 നെ കാത്തിരിക്കുന്നത് കടുത്ത ദുരന്തങ്ങളാണ് എന്നാണ്. അതീന്ദ്രിയ ശക്തി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇവരുടെ 85 ശതമാനം പ്രവചനങ്ങളും ഇതിനോടകം തന്നെ യാഥാര്‍ത്ഥ്യമായിട്ടുണ്ട് എന്ന് പറയുന്നു.കുട്ടിയായിരിക്കുമ്പോള്‍, തന്റെ ജന്മനാടായ ബള്‍ഗേറിയയില്‍ ഉണ്ടായ വന്‍ വെള്ളപ്പൊക്കത്തില്‍ അവര്‍ ഒലിച്ചു പോയിരുന്നു. ആ ഒഴുക്കില്‍ കണ്ണിനകത്ത് ധാരാളം മണ്ണടിഞ്ഞ് അവര്‍ അന്ധയായി മാറി. അന്ധയായതിനു ശേഷമാണ് അവര്‍ക്ക് ഈ അതീന്ദ്രിയ ശക്തി ലഭിച്ചതെന്ന് പറയുന്നു. ചെര്‍ണോബില്‍ ദുരന്തം,. ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച എന്നിവയൊക്കെ ഇവര്‍ കൃത്യമായി പ്രവചിച്ചിരുന്നു. 1996-ല്‍ തന്റെ 84-ാം വയസ്സില്‍ അവര്‍ മരണപ്പെട്ടു എങ്കിലും അവരുടെ പ്രവചനങ്ങളില്‍ പലതും അവരുടെ മരണശേഷം പുറത്തു വരാന്‍ തുടങ്ങി.
2024-നെ കുറിച്ച് ബാബ പ്രവചിച്ചിരിക്കുന്നതില്‍ ആദ്യത്തേത് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ കൊല്ലപ്പെടും എന്നതാണ്. അസ്‌ട്രോഫെയിം ആണ് ഇപ്പോള്‍ ഈ പ്രവചനങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. പുടിന് കാന്‍സര്‍ ആണെന്ന വാര്‍ത്ത റഷ്യ തുടര്‍ച്ചയായി നിഷേധിക്കുകയാണെന്ന് ഓര്‍ക്കണം. മറ്റൊന്ന് യൂറോപ്പില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിക്കും എന്നതാണ്. അതുപോലെ ഒരു വലിയ രാജ്യം ജൈവായുധങ്ങള്‍ പരീക്ഷിക്കുകയോ അത് ഉപയോഗിച്ച് ആക്രമിക്കുകയോ ചെയ്യുമെന്നും അവരുടെ പ്രവചനത്തില്‍ പറയുന്നു.
ആഗോള സമ്പദ്‌വ്യവസ്ഥ ആഴങ്ങളിലേക്ക് കൂപ്പുകുത്തും. കട ബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും അതോടൊപ്പം ലോകസമ്പദ്ഘടനയുടെ ശക്തികേന്ദ്രം പടിഞ്ഞാറില്‍ നിന്ന് കിഴക്കിലേക്ക് മാറുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുടെ കുത്തൊഴുക്കായിരിക്കും അടുത്ത വര്‍ഷമെന്നാണ് ബാബ പ്രവചിച്ചിരിക്കുന്നത്. വളരെ കാലമെടുത്ത് മാത്രം നടക്കുന്ന ഭ്രമണപഥ വ്യതിയാനവും അടുത്ത വര്‍ഷം സംഭവിക്കും. സാധാരണയായി ദീര്‍ഘകാലയളവില്‍ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം, കേവലം ഒരു വര്‍ഷം കൊണ്ട് സംഭവിച്ചാല്‍ അതിന്റെ ഫലമായി ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളും, റേഡിയേഷന്‍ അളവുകളില്‍ വര്‍ദ്ധനയും സംഭവിക്കും.
സൈബര്‍ ആക്രമണങ്ങളുടെ കുത്തൊഴുക്കായിരിക്കും അടുത്ത വര്‍ഷം എന്നാണ് ബാബ പ്രവചിച്ചിരിക്കുന്നത്. പവര്‍ഗ്രിഡുകള്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ്പ്ലന്റുകള്‍ തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളെ ആയിരിക്കും ഇവര്‍ ഉന്നം വയ്ക്കുക. പല രാജ്യങ്ങളിലും ദേശീയ സുരക്ഷ അപകടമാകുന്ന തലത്തിലേക്ക് സൈബര്‍ ആക്രമണങ്ങള്‍ മാറിയേക്കുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്.പൂര്‍ണ്ണമായും ദുരന്തങ്ങള്‍ മാത്രമല്ല അടുത്ത വര്‍ഷത്തേക്ക് ബാബ പ്രവചിച്ചിരിക്കുനന്ത്. വൈദ്യശാസ്ത്ര ലോകത്ത് നിന്ന് ഏറെ ആശ്വാസപ്രദമായ നിരവധി നല്ല വാര്‍ത്തകള്‍ ലഭിക്കും. അല്‍ഷമേഴ്‌സ് ഉള്‍പ്പടെ ഇപ്പോള്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത പല രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സകള്‍ കണ്ടു പിടിക്കും. മാത്രമല്ല, 2024 ല്‍ കാന്‍സറിന് ഫലപ്രദമായ പ്രതിവിധി കണ്ടുപിടിക്കുമെന്നും അവര്‍ പറയുന്നു.
അതീന്ദ്രിയ ശക്തിയുള്ള ബാബ, 2024-ല്‍ക്വാണ്ടം കമ്പ്യുട്ടിംഗില്‍ വിപ്ലവകരമായ പല പുതിയ ചുവടുവയ്പുകളും ഉണ്ടാകുമെന്ന് പ്രവചിച്ചതായി ഹിസ്റ്ററി യു കെ റിപ്പോര്‍ട്ട് ചെയ്യുന്നു. പരമ്പരാഗത കമ്പ്യുട്ടറുകളേക്കാള്‍ വേഗത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ക്വാണ്ടം കമ്പ്യുട്ടിംഗ് വഴി സാധ്യമാകും. ഇത് അടുത്ത വര്‍ഷം സംഭവിച്ചാല്‍ അതിവേഗം ഈ മേഖല പുരോഗമിക്കും.
أحدث أقدم