2024ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ



 ദുബായ്: ദുബായില അടുത്ത വർഷത്തേക്കുള്ള അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യു.എ.ഇ മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. സർക്കാർ, സ്വകാര്യ മേഖലകൾക്ക് ബാധകമായ അവധി ദിവസങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു, സ്വകാര്യ മേഖലകളിലെ അവധികൾ ഏകീകരിക്കുന്നതിനും ജീവനക്കാർക്ക് തുല്യമായ അവധി ദിനങ്ങൾ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ദുബായ് എല്ലാ വർഷവും വാർഷിക കലണ്ടർ പ്രഖ്യാപിക്കുന്നത്.എല്ലാ അവധി ദിവസങ്ങളും ഹിജ്റ ഇസ്ലാമിക് കലണ്ടർ അടിസ്ഥാനമാക്കിയുള്ളവ അല്ല. എന്നാൽ ചില അവധി ദിവസങ്ങൾ ഇസ്ലാമിക് കലണ്ടർ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് കലണ്ടർ തീയ്യതികൾ മാസപ്പിറവിയെ അടിസ്ഥാനമാക്കി മാറ്റം വരും. അത് ആ സമയങ്ങളിൽ മാറ്റം വരും.

യുഎഇ പ്രഖ്യാപിച്ച അവധി ദിവനങ്ങൾ ഇവയാണ്

പുതുവർഷ ദിനം: ജനുവരി 1

ഈദുൽ ഫിത്വർ: റമദാൻ 29 മുതൽ ശവ്വാൽ 3 വരെ

ഇസ്ലാമിക പുതുവർഷം: മുഹറം 1

നബിദിനം: റബീഉൽ അവ്വൽ 12

അറഫാദിനം: ഹിജ്റ 9

ഈദ് അൽ അദ്ഹ: ദുൽ ഹിജ്ജ 10 മുതൽ 12 വരെ

യു.എ.ഇ ദേശീയ ദിനം: ഡിസംബർ 2, 3

أحدث أقدم