ദേശീയ മുദ്രയും സൗദിയുടെ വൈവിധ്യങ്ങളും കോർത്തിണക്കി ’വേൾഡ് എക്‌സ്‌പോ 2030’ ലോ​ഗോ

 



’വേൾഡ് എക്‌സ്‌പോ 2030’ ന്റെ ലോഗോ പുറത്തിറങ്ങി. ആറ് ഓലകളുള്ള ഈന്തപ്പനയാണ് ലോ​ഗോ. ആറ് ഓലകളും ആറ് നിറത്തിലുള്ളതാണ്. സൗദി അറേബ്യയുടെ വേരുകൾ, ചുറ്റുപാടുകൾ, ഭാവി അഭിലാഷങ്ങൾ എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ് ലോഗോ. ഈന്തപ്പന ദേശീയ മുദ്രയുടെ ഭാഗമാണ്.ലോഗോയിലെ ഓരോ ഓലയും ഒരു പാറ്റേണും നിറവും പേറുന്നതാണ്. ഒന്ന് മറ്റൊന്നിൽനിന്ന് വ്യത്യസ്തം. ഓരോന്നും എക്സ്പോയുടെ ഓരോ തീമുകളെ പ്രതിനിധാനം ചെയ്യുന്നു. പ്രകൃതി, വാസ്തുവിദ്യ, കല, സാങ്കേവിദ്യ, ശാസ്ത്രം, പൈതൃകം എന്നിവയാണ് ആറ് തീമുകൾ. ഇതിനൊപ്പം റിയാദിന്റെ വൈവിധ്യമാർന്ന സവിശേഷതകൾ സംയോജിപ്പിക്കുന്നു.

‘നമ്മൾ ഒരുമിച്ച് ഭാവിക്കായി ഉറ്റുനോക്കുന്നു, ഭാവി നന്നായി പ്രവചിക്കുന്ന ഒരു ലോകം വിഭാവനം ചെയ്യുന്നു, കൂടുതൽ സുസ്ഥിരമായ നാളെക്കായി ആസൂത്രണം ചെയ്യാൻ മനുഷ്യരാശിയെ അനുവദിക്കുന്നു’ തുടങ്ങിയവയിലേക്ക് കൂടി സൂചിപ്പിക്കുന്നതുമാണ് വേൾഡ് എക്‌സ്‌പോ 2030’ ലോഗോ.

أحدث أقدم