മകളെ കൊന്ന് അദ്ധ്യാപിക ജീവനൊടുക്കിയത് വിവാഹേതര പ്രണയം തകർന്നതിന് പിന്നാലെ; പ്രവാസിയായ ഭർത്താവിന്റെ പരാതിയിൽ 29 കാരനായ അദ്ധ്യാപകൻ അറസ്റ്റിൽ



കാഞ്ഞങ്ങാട്: കാസർകോട് മകളെ കൊലപ്പെടുത്തി അദ്ധ്യാപികയായ മാതാവ് ജീവനൊടുക്കിയത് പ്രണയം തകർന്നതിന്റെ വേദനയിലെന്ന് വിവരം. സംഭവത്തിൽ 29 കാരനായ യുവ അദ്ധ്യാപകൻ അറസ്റ്റിലായി. കളനാട് സ്വദേശിയായ അദ്ധ്യാപികയും റുബീനയും മകളുമാണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തായ അധ്യാപകൻ ബാര സ്വദേശി സഫ്വാൻ ആണ് പിടിയിലായത്. ആത്മഹത്യ പ്രേരണ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

കഴിഞ്ഞ ദിവസമാണ് റുബീനയെയും അഞ്ചരവയസ്സുള്ള മകൾ ഹനാന മറിയത്തെയും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒമ്പത് വർഷമായി സ്ഫ്വാനുമായി പ്രണയത്തിലായിരുന്നു റുബീന. പ്രണയബന്ധം പെട്ടെന്ന് അവസാനിപ്പിച്ച് മറ്റൊരു വിവാഹം ചെയ്യാൻ യുവാവ് തീരുമാനിച്ചതോടെയാണ് റബീന മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രവാസിയായ ഭർത്താവാണ് പരാതി നൽകിയത്. തുടർന്ന് ബന്ധുക്കളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സമൂഹമാദ്ധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
أحدث أقدم