സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് 600 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,480 രൂപയില്‍ എത്തിയതോടെയാണ് പുതിയ ഉയരം കുറിച്ചത്. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 45,920 രൂപയാണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്.
ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 5810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 13ന് രേഖപ്പെടുത്തിയ 44,360 രൂപ എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിന് ശേഷം സ്വര്‍ണവില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. 16 ദിവസത്തിനിടെ 2000 രൂപയിലധികമാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും, ഇന്‍ഡ്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ സ്വര്‍ണവിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാല്‍ അമേരിക പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും, ചൈനയില്‍ പുതിയ പനി പുറപ്പെട്ടു എന്നുള്ള വാര്‍ത്തയും സ്വര്‍ണവില കുതിക്കുന്നതിന് കാരണമായി.
അതേസമയം, ചൊവ്വാഴ്ച (28.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5735 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45880 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4755 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38040 രൂപയിലുമാണ് വ്യാപാരം നടന്നത്. അതിനിടെ, ചൊവ്വാഴ്ച വെള്ളി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയില്‍ നിന്ന് 01 രൂപ വര്‍ധിച്ച് 82 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്.