ഹജ്ജ് ട്രെയിനറും , വഖഫ് ബോര്‍ഡ് മോട്ടിവേഷന്‍ ക്ലാസ് ട്രെയിനറുമായ 48 കാരൻ കെ.എസ്.ആര്‍.ടി.സി. ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തി അറസ്റ്റിലായി



കോഴിക്കോട്: താമരശേരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തി അറസ്റ്റിലായ കിനാലൂര്‍ കുറുമ്പൊയില്‍ ഷാനവാസ്(48) സമൂഹത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് മാന്യമായ രീതിയില്‍. 



പൂവമ്പായി എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ് ഷാനവാസ്. കൂടാതെ ഹജ്ജ് ട്രെയിനര്‍, സമസ്ത മഹല്ല് ഫെഡറേഷന്‍ ട്രെയിനര്‍, വഖഫ് ബോര്‍ഡ് മോട്ടിവേഷന്‍ ക്ലാസ് ട്രെയിനര്‍ കൂടിയാണ്. മുസ്ലീം ലീഗ് വാര്‍ഡ് ഭാരവാഹിയും അധ്യാപക സംഘടനയുടെ മുന്‍ നേതാവ് കൂടിയുമാണ് ഇയാള്‍.


കഴിഞ്ഞ ദിവസം വൈകിട്ട് വയനാട്ടില്‍ നിന്ന് കോഴിക്കോടിന് പോയ  കെ.എസ്.ആര്‍.ടി.സി. ബസിലായിരുന്നു സംഭവം. പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയും  പെണ്‍കുട്ടി ബഹളം വയ്ക്കുകയുമായിരുന്നു. 


ഇതോടെ യാത്രക്കാര്‍ ഇടപെട്ട് ബസ് താമരശേരി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുക്കുകയായിരുന്നു.

أحدث أقدم