കൂടത്തായി മോഡല്‍കൊല ഓസ്‌ട്രേലിയയിലും; ബീഫ് കൊണ്ടുള്ള വിഭവം കഴിച്ച മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും ബന്ധുവും വിഷബാധയേറ്റ് മരിച്ചു, 49കാരി അറസ്റ്റില്‍


സിഡ്നി: ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ ബീഫ് കൊണ്ടുള്ള വിഭവം കഴിച്ച് വിഷബാധയേറ്റ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ 49കാരി അറസ്റ്റില്‍. ഇവരുടെ മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും ഇവരുടെ സഹോദരിയുമാണ് വിഷബാധയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എറിന്‍ പാറ്റേഴ്സണ്‍ എന്ന വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. 


ജൂലൈ അവസാനമാണ് സംഭവം. ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിച്ച മൂന്ന് പേരെ അവശനിലയില്‍ മെല്‍ബണിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എറിന്റെ വീട്ടില്‍ വച്ച് ബീഫ് കൊണ്ടുള്ള ഒരു വിഭവം കഴിച്ചതിന് ശേഷം കൊല്ലപ്പെട്ടവര്‍ക്ക് ശാരീരികാസ്വസ്ഥതകളുണ്ടാകുകയായിരുന്നു. 

എന്നാല്‍, ഇവര്‍ക്കൊപ്പം ആഹാരം കഴിച്ച പ്രതിക്കും ഇവരുടെ മക്കള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ബീഫ് വിഭവത്തില്‍ ഉപയോഗിച്ച ചേരുവകളില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് പോലീസിന് സംശയമുണ്ടായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. 
أحدث أقدم