വൈക്കം: മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ 51 കാരൻ അറസ്റ്റിൽ.


 

വൈക്കം:  മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ 51 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം പുളിഞ്ചുവട്  തറകണ്ടത്തിൽ വീട്ടിൽ ബിജുമോൻ ടി.കെ(51)എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ  മധ്യവയസ്കയായ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ, എസ്.ഐ ഷിബു വർഗീസ്, വിജയപ്രസാദ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ  റിമാൻഡ്  ചെയ്തു.

أحدث أقدم