കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പത്തനംതിട്ടയിൽ കുട്ടിയുടെ അച്ഛന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ പിതാവിന്റെ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഫോൺ ആണ് കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്.കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. സംശയങ്ങൾ തീർക്കാൻ എല്ലാ സാധ്യതയും പരിശോധിക്കണമെന്ന് പൊലീസ് പറയുന്നു. പ്രതികളുടെ ഉദ്ദേശം മറ്റെന്തെങ്കിലുമായിരുന്നോയെന്നാണ് പരിശോധിക്കുന്നത്. അതേസമയം തട്ടിക്കൊണ്ടു പോയ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. സംഘത്തിലെ മറ്റു അംഗങ്ങളുടെ മുഖം ഓർമയില്ലെന്ന് ആറു വയസുകാരി. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നിഗമനം.