നടൻ വിനോദ് തോമസിൻ്റെ ജീവനെടുത്തത് കാറിലെ AC യിൽ നിന്നും വന്ന വിഷവാതമായ കാർബൺ മോണോക്സൈഡ് ശ്വസിച്ച് ,,, നിങ്ങളുടെ വാഹനങ്ങൾ എത്രത്തോളം സുരക്ഷിതമാണ് ??? കാർബൺ മോണോക്സൈഡ് എന്ന വിഷവാതകത്തെ ക്കുറിച്ച് കൂടുതൽ അറിയാം



✒️ ജോവാൻ മധുമല 
കോട്ടയം : ഇന്നലെ വൈകിട്ട് പാമ്പാടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചലച്ചിത്ര താരം വിനോദിനെ മരണത്തിലേയ്ക്ക് നയിച്ചത് വിഷവാതകമായ
കാർബൺ മോണോക്സൈഡ് എന്ന വസ്തുത പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായ സാഹജര്യത്തിൽ കാർ ഉപയോഗിക്കുന്നവർ ഈ കാര്യം ശ്രദ്ധിക്കണം ആദ്യം തന്നെ 
 കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രവർത്തനം എങ്ങനെ എന്ന് നോക്കാം

കാർബൺ മോണോക്സൈഡ് (CO) അമിതമായ അളവിൽ ശ്വസിക്കുമ്പോൾ 
 തലവേദന , തലകറക്കം , ബലഹീനത, ഛർദ്ദി, നെഞ്ചുവേദന എന്നിവ അനുഭവപ്പെടും ചില AC വാഹനങ്ങളിൽ  അല്ലെങ്കിൽ AC റൂമുകളിൽ കൂടുതൽ സമയം ചിലവലിക്കുമ്പോൾ ചിലർക്ക് തലവേദന അനുഭവപ്പെടാറുണ്ട് അങ്ങനെ ഒന്നിലധികം വ്യക്തികൾക്ക് അനുഭവപ്പെട്ടാൽ AC യുടെ പ്രവർത്തനം ശരിയായ രീതിയിൽ അല്ലെന്ന് മനസ്സിലാക്കാൻ സാധിക്കും

 പ്രത്യേകിച്ച് കാർAC യിൽ ,,,ഇതിനു കാരണം കാർ AC യുടെ എക്സോസ്റ്റിലുള്ള പൈപ്പിൽ ഘടിപ്പിച്ച 'ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ' എന്ന സംവിധാനം വച്ച് വിഷം അല്ലാത്ത കാർബർ ഡൈ ഓക്സൈഡ് ആക്കി മറ്റും. സാധാരണ ഗതിയിൽ  കാറുകളിൽ ഇത് യാതൊരു പ്രശനവും ഉണ്ടാക്കാറില്ല. എന്നിരുന്നാലും, തുരുമ്പിച്ചോ, മറ്റു  കാരണങ്ങൾ കൊണ്ട് ദ്രവിച്ചോ പൈപ്പിൽ ദ്വാരങ്ങൾ വീണാൽ  'ക്യാറ്റലിറ്റിക്ക് കോൺവെർട്ടറിൽ' എത്തുന്നതിനും മുൻപേ കാർബൺ മോണോക്സൈഡ് എന്ന വിഷ വാതകം പുറത്തേക്കു വരാം. (ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും ഇങ്ങനെ സംഭവിക്കാം).

കാറിലെ ബോഡിയിൽ ഉള്ള ദ്വാരങ്ങൾ വഴി ഇത് അകത്തേയ്ക്ക് പ്രവേശിക്കാം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ പുറത്തു നിന്നുള്ള വായൂ പ്രവാഹം കൊണ്ട് ഇത് അതിൽ നല്ലൊരു ഭാഗം ലയിച്ചു പോകും. പക്ഷെ, നിർത്തിയ വാഹനത്തിൽ ഇത് ദ്വാരങ്ങളിൽ കൂടി അകത്തേയ്ക്ക് കടക്കാം.  ഇത് കുറെ സമയം ശ്വസിച്ചാൽ മരണം സംഭവിക്കാം.  അതുകൊണ്ട്  അപകട സാദ്ധ്യത ഒഴിവാക്കാനായി AC ഓൺ ചെയ്തു കാർ നിർത്തിയിട്ട് ഉറങ്ങാതെ ഇരിക്കുക. യാത്ര ചെയ്യുമ്പോൾ ഉറങ്ങണം എങ്കിൽ കഴിവതും കാർ നിർത്തി വിൻഡോ തുറന്നിട്ട് ഉറങ്ങുക. ,കൂടാതെ AC ഓണാക്കി കാറിൽ ഇരിക്കുമ്പോൾ ശാരിക പ്രശ്നങ്ങൾ ഉണ്ടാകുന്നു എങ്കിൽ AC ഉറപ്പായും സർവ്വീസ് ചെയ്യുക
أحدث أقدم