ട്രെയിൻ യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് AIYF കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.


കോട്ടയം : ട്രെയിൻ യാത്രക്കാരുടെ ദുരിതം പരിഹരിക്കുക.
പാസഞ്ചർ ട്രെയിനുകളുടെ കോച്ചുകൾ വർദ്ധിപ്പിക്കുക, കേരളത്തോടുള്ള 
റെയിൽവേയുടെ അവഗണന 
അവസാനിപ്പിക്കുക." എന്നീ മുദ്രാവാക്യങ്ങളുയർത്തി AIYF കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം റെയിൽ വേ സ്റ്റേഷൻ മാർച്ച്‌ നടത്തി.
 പാർട്ടി ജില്ലാ കൌൺസിൽ ആപ്പീസ് പരിസരത്ത് നിന്നു ആരംഭിച്ച മാർച്ച്‌ നഗരം ചുറ്റി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ 
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ: വി ബി ബിനു പ്രധിഷേധയോഗം ഉദ്ഘാടനം ചെയ്തു.
തൊഴിലവസരങ്ങൾ നികത്താതെ റെയിൽവേ സ്വകാര്യവൽക്കരിക്കുന്നതിലൂടെ സാധാരണക്കാരായ യാത്രക്കാരുടെ അവകാശങ്ങൾ വെല്ലുവിളി ഉയർത്തുന്ന നിലപാടുകളിൽ നിന്നും കേന്ദ്രസർക്കാർ  പിൻ മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 എഐവൈഎഫ് കോട്ടയം ജില്ല പ്രസിഡൻറ് K രഞ്ജിത് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ പ്രധിഷേധ യോഗത്തിന് AIYF ജില്ലാ സെക്രട്ടറി സ.ഷമ്മാസ് ലത്തീഫ്  സ്വാഗതം പറഞ്ഞു. സിപിഐ കോട്ടയം മണ്ഡലം സെക്രട്ടറി സ.ടി സി ബിനോയ്, AIYF ജില്ല വൈസ് പ്രസിഡൻറ് സ.സജീവ് ബി ഹരൻ, AISF ജില്ലാ പ്രസിഡൻറ് സ.ജിജോ ജോസഫ് ജില്ലാ കമ്മറ്റി അംഗങ്ങളായ സഖാക്കൾ ഷാജോ കുടമാളൂർ, അജീഷ് മട്ടയ്ക്കൽ, രതീഷ് പൂഞ്ഞാർ, ബാബു രാഗമാലിക തുടങ്ങിയവർ നേതൃത്വം നൽകി.
أحدث أقدم