അബുദാബി: UAE യിൽ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു.
പുലർച്ചെ രാവിലെയും മുതൽ മഞ്ഞ് ശക്തമാകുമെന്നും വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശിയടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ വിവിധ റോഡുകളിലെ വേഗപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഡിജിറ്റൽ ബോർഡുകളിലെ വേഗപരിധിയിലെ മാറ്റം ശ്രദ്ധിക്കണമെന്നും വിവിധ എമിറേറ്റുകളിലെ പൊലീസ് ഓർമിപ്പിച്ചു