പാലാ: കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു. അപകടത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. കോളേജ് വിദ്യാർത്ഥികളായ തൊടുപുഴ സ്വദേശി കൃഷ്ണദാസ്(18), ആഷിക് (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.45ഓടെ പാലായ്ക്ക് സമീപം പിഴകിനും ഐങ്കൊമ്പിനുമിടയിലായിരുന്നു അപകടം നടന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.