ചെങ്ങന്നൂരിൽ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം… ചായ ഉണ്ടാക്കാനായി തയ്യാറാക്കിയ പാലൊഴിച്ചു


 
ചെങ്ങന്നൂര്‍: വെള്ളാവൂര്‍ ജംഗ്ഷന്‍ റോഡില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം. കച്ചവടക്കാരായ സ്ത്രീകള്‍ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും നേരെ ചായ ഉണ്ടാക്കാനായി തയ്യാറാക്കിയ പാലൊഴിച്ചു. ഉദ്യോഗസ്ഥരുടെയും എസ്ഐ ഉൾപ്പടെ പൊലീസുകാരുടെയും ദേഹത്ത് പാൽ വീണെങ്കിലും പാലിന് ചൂടില്ലായിരുന്നതിനാൽ ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

ഉദ്യോഗസ്ഥരെത്തിയപ്പോൾ തന്നെ നടപ്പാത കയ്യേറിയ കച്ചവടക്കാർ രോഷാകുലരായിരുന്നു. എന്നാൽ ഇത് നിയമ നടപടിയാണെന്ന് വിശദീകരിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. എന്നാൽ ഇതൊന്നും നടപ്പാതയിലുള്ളവർ ചെവികൊണ്ടില്ല. വരുമാന മാർഗം നഷ്ടപ്പെടുമെന്ന ഭയത്തിലാകണം ആകെ പരവേശം കാണിച്ച സ്ത്രീകളായ കച്ചവടക്കാർ ഉദ്യോസ്ഥർക്ക് നേരെ തിരിഞ്ഞു. ഇടയ്ക്ക് തിളച്ച എണ്ണ ഒഴിക്കുമെന്ന് ഭീഷണിപെടുത്തി. പിന്നാലെ അനുനയിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചു. എന്നാൽ ഇതും അവരുടെ ചെവിയിലെത്തിയില്ല. ഇതിനിടയ്ക്കാണ് അവിടെ വച്ച ബോർഡ് ആരോ മാറ്റാൻ നോക്കിയത്. തുടർന്ന് ആണ് കയ്യിൽ കിട്ടിയ പാൽ പാത്രം വീശിയെറിഞ്ഞത്.
أحدث أقدم