നഴ്സിങ് പരിശീലനത്തിന്‍റെ മറവിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു…. വനിത നഴ്സ് ഉൾപ്പെടെ പിടിയിൽ


 
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ഗവ. നഴ്സുമാർക്കുള്ള പാർപ്പിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വനിത നഴ്സ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ മിഷൻ നഴ്സ് ചന്ദന (26), കാമുകൻ വിനയ് കുമാർ (26), റസിഡൻഷ്യൽ സ്കൂൾ താൽക്കാലിക ജീവനക്കാരൻ കെ സുരേഷ് (35) എന്നിവരാണ് അറസ്റ്റിലായത്.നഴ്സിങ് പരിശീലനം കഴിഞ്ഞാൽ എളുപ്പം ജോലികിട്ടുമെന്ന് പറഞ്ഞ് വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ച സുരേഷ്, കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് നഴ്സിങ് പരിശീലനത്തിന് അയക്കാനുള്ള അനുമതി വാങ്ങിയിരുന്നു. തുടർന്ന്, ചന്ദനയുടെ ക്വാർട്ടേഴ്സിൽ എത്തിച്ച കുട്ടികളെ ലഹരിവസ്തുക്കൾ നൽകി മയക്കിക്കിടത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ചിക്കമംഗളൂരു കുപ്പളു മൊറാർജി റസിഡൻഷ്യൽ സ്കൂൾ അന്തേവാസികളായ വിദ്യാർത്ഥിനികളെയാണ് പീഡിപ്പിച്ചത്.
أحدث أقدم