കാൽനട യാത്രികൻ സ്കൂട്ടറിടിച്ചു മരിച്ചു


തിരുവനന്തപുരം: കാൽനട യാത്രികൻ സ്കൂട്ടറിടിച്ചു മരിച്ചു. കുളത്തൂർ അരശുംമൂട് അഭിരാം ഹൗസിൽ അനിൽ കുമാറാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രി കടയടച്ച് തൊട്ടടുത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് സ്കൂട്ടറിടിച്ചത്.


അപകടത്തിൽ ഗുരുതര പരിക്കേറ്റ അനിൽകുമാറിനെ നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് മരിച്ചത്.

വലിയ കയറ്റമുള്ള ഈ റോഡിൽ നിരവധി അപകടങ്ങളാണ് നടക്കുന്നത്. ടെക്നോപാർക്കിൽ നിന്ന് എളുപ്പത്തിൽ ദേശീയപാത ബൈപാസിലേക്കും ശ്രീകാര്യത്തും എളുപ്പത്തിൽ എത്താനുള്ള ഈ റോഡിന് ആവശ്യത്തിന് വീതിയില്ല. കാൽ നടയാത്രക്കരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.

ഭാര്യ രാധമണി, മകൻ അഭിരാം, മരുമകൾ ബിന്ദുജ, ചെറുമകൾ ഉത്തര.
أحدث أقدم