സ്‌കൂളില്‍ സ്റ്റാഫ് കൗണ്‍സില്‍ ചേരുന്നതിനിടെ സംഘര്‍ഷം; ഏഴ് പേര്‍ക്ക് പരിക്ക്




കോഴിക്കോട്: എരവന്നൂര്‍ യു.പി. സ്‌കൂളില്‍ സ്റ്റാഫ് കൗണ്‍സില്‍ ചേരുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. എന്‍.ടി.യു. ഉപജില്ലാ ട്രഷററും സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന, ഇവരുടെ ഭര്‍ത്താവ് ഷാജി, ഇതേ സ്‌കൂളിലെ മറ്റ് അധ്യാപകരായ പി. ഉമ്മര്‍, വി. വീണ, കെ. മുഹമ്മദ് ആസിഫ്, അനുപമ, എം.കെ. ജസ്ല എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ സുപ്രീനയെയും മകനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു ഭര്‍ത്താവ് ഷാജി. ഇയാള്‍ 

മറ്റൊരു സ്‌കൂളിലെ അധ്യാപകനും എന്‍.ടി.യു. ജില്ലാ നേതാവുമാണ്. 

സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടെ, ഇയാള്‍ ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി. എന്നാല്‍, തങ്ങളെ ആക്രമിച്ചെന്നാണ്  സുപ്രീനയുടെയും ഷാജിയുടെയും ആരോപണം.
أحدث أقدم