പാചകത്തിന് ശുചിമുറിയിലെ വെള്ളം.. കോഫി ഷോപ്പിന് പൂട്ട് വീണു…
പത്തനംതിട്ട: ശുചിമുറിയിലെ ടാപ്പിൽ നിന്നു വെള്ളമെടുത്ത് പ്രവർത്തിച്ച കോഫി ഷോപ്പിന് പൂട്ട്. എരുമേലി വലിയമ്പലത്തിലെ ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവർത്തിച്ചിരുന്ന കോഫി ഷോപ്പാണ് പൂട്ടിയത്. അയ്യപ്പ സേവാസംഘം നൽകിയ പരാതിയെ തുടർന്നാണ് റവന്യു വകുപ്പ് സ്ക്വാഡ് കടയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്.