കേരളവർമ കോളേജിലെ തെരഞ്ഞെടുപ്പ് വിവാദം; പത്തു ചോദ്യങ്ങളുമായി കെസ്‌യു

 



കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിവാദത്തിൽ പത്തു ചോദ്യങ്ങളുമായി കെ.എസ്.യു. മറുപടി ഉണ്ടോ സഖാവേ എന്നു ചോദിച്ചുകൊണ്ട് കെഎസ്‌യുവിന്റെ ഔദ്യോഗിക ഫേ്‌സബുക്ക് ഹാൻഡിലിലാണ് വിവാദത്തിൽ പത്തു ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്.1-രാത്രി ഏറെ വൈകിയും കൗണ്ടിംഗ് തുടരാൻ മാനേജർ പ്രിൻസിപ്പാളിനെ വിളിച്ചു പറഞ്ഞത് എന്തിന്?
2-കോളജിലെ ജനറേറ്റർ സംവിധാനം എങ്ങനെ വോട്ടേണ്ണൽ നേരം തകരാറിലായി?
3-പവർകട്ടിനിടയിൽ എന്തുകൊണ്ട് വോട്ടെണ്ണൽ നിർത്തിവെച്ചില്ല?
4-കൗണ്ടിംഗുമായി ബന്ധപ്പെട്ട KSU സ്ഥാനാർത്ഥിയുടെ പരാതി റിട്ടേണിംഗ് ഓഫീസർ അവഗണിച്ചത് എന്തുകൊണ്ട്?
5-റീ കൗണ്ടിംഗ് നിർത്തിവയ്ക്കണമെന്ന പ്രിൻസിപ്പാളിന്റെ ആവശ്യം റിട്ടേണിംഗ് ഓഫീസർ തള്ളിയത് എന്തിന്?
6-ആദ്യ കൗണ്ടിംഗിൽ അസാധുവാക്കപ്പെട്ട വോട്ടുകൾ പിന്നീട് എങ്ങനെയാണ് സാധുവായത്?
7-ആദ്യ കൗണ്ടിങ്ങിൽ ഒരു വോട്ടിന് വിജയിച്ചു എന്ന് അവകാശപ്പെട്ട sfi എന്തിനീ കൗണ്ടിങ്ങ് ആവശ്യപ്പെട്ടു?
8-തോൽവി മുന്നിൽ കാണുന്നത് കൊണ്ടാണോ sfi റീ ഇലക്ഷനെ ഭയപ്പെടുന്നത്?
9-വിവാദങ്ങൾ കത്തിനിൽക്കുമ്പോഴും sfi ധൃതിപിടിച്ച് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചത് എന്തുകൊണ്ട്?
10-ഭരണപക്ഷ അധ്യാപക സംഘടനയായ AKPCTA യുടെ ഇടപെടലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്തുകൊണ്ട് പരിശോധിക്കപ്പെടുന്നില്ല?
أحدث أقدم