സൗത്ത് പാമ്പാടി : സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിലെ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ റാലിക്ക് പ്രിൻസിപ്പാൾ ജയശ്രീ കെ. ബി, വത്സമ്മ പ്രദീപ്, സ്കൂൾ ഹെഡ് ബോയ് ഷാരോൺ റോയ്, ഹെഡ് ഗേൾ ശ്രീലക്ഷ്മി. എസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടത്തി
. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എറിൻ എൽസ ജിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനേജർ അഡ്വക്കേറ്റ് സിജു കെ ഐസക്ക് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
പി.റ്റി.എ പ്രസിഡണ്ട് പ്രവീൺകുമാർ സി. ആർ, വൈസ് പ്രിൻസിപ്പാൾ സുകന്യ കെ എസ്, ജാൻസി ജോർജ്, മീര മോൾ റ്റി. എം എന്നിവർ പ്രസംഗിച്ചു.