തൃശൂർ: പെരിഞ്ഞനം ചൂരക്കാട് ഭഗവതി ക്ഷേത്രക്കുളത്തിൽ സാമൂഹികവിരുദ്ധർ നിരോധിത പുകയില ഉത്പന്നങ്ങൾ ഉപേക്ഷിച്ച നിലയിൽ. എക്‌സൈസിന്റെ പരിശോധന ഭയന്നാണ് സാമൂഹികവിരുദ്ധർ ഇത്തരമൊരു ഹീന പ്രവൃത്തി ചെയ്തിരിക്കുന്നതെന്നാണ് നിഗമനം. നിരോധിത പുകയില ഉത്പന്നങ്ങൾ അടങ്ങിയ ചാക്കുകളാണ് ക്ഷേത്രക്കുളത്തിൽ നിന്നും എക്‌സൈസ് കണ്ടെത്തിയിരിക്കുന്നത്.
എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പുകയില ഉത്പന്നങ്ങൾ അടങ്ങിയ നിരവധി ചാക്കുകൾ ക്ഷേത്രക്കുളത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ടി. രാജേഷ്, എവി, മോയിഷ്, കെ. വത്സൻ എന്നീ ഉദ്യോഗസ്ഥർ അടങ്ങിയ സംഘമായിരുന്നു പരിശോധന നടത്തിയത്.