സപ്ലൈകോ അവശ്യവസ്തുക്കളുടെ വിലവർദ്ധന ; പഠനം നടത്താൻ മൂന്നംഗ സമിതി







തിരുവനന്തപുരം: സപ്ലൈകോയിലെ വിലവർദ്ധനവ് പഠിക്കാനായി സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു. അവശ്യവസ്തുക്കളുടെ വിലവർദ്ധനവ് സംബന്ധിച്ച് വിശദ പഠനത്തിനായാണ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുള്ളത്. സപ്ലൈകോ സിഎംഡി, സംസ്ഥാന ഭക്ഷ്യ സെക്രട്ടറി, പ്ലാനിംഗ് ബോർഡ് അംഗം എന്നിവരാണ് ഈ സമിതിയിലുള്ളത്.

ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് വിലവർദ്ധനവ് പഠിക്കാനായി സമിതിയെ നിയോഗിക്കാൻ തീരുമാനമെടുത്തത്. വിലവർദ്ധനവിനെ കുറിച്ച് വിശദമായ പഠനം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിട്ടുള്ളത്.
أحدث أقدم