പാലാ:ചേർപ്പുങ്കൽ പാലത്തിനു സമീപം. മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
ഇന്ന് വൈകുന്നേരത്തോടെയാണ് 35 വയസിൽ കൂടുതൽ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പാന്റ്സ് മാത്രം ധരിച്ച നിലയിൽ കരയ്ക്കടിഞ്ഞ മൃതഅദ്ദേഹത്തിന് മൂന്നു നാലു ദിവസത്തെ പഴക്കം സംശയിക്കുന്നു.
മരണപെട്ട വ്യക്തിയെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പാലാ പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
മൃതദേഹം കാണപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പാലാ പോലീസ് അറിയിച്ചു.