പള്ളിക്കത്തോട്ടിൽ പോലീസ് ഉദ്യോഗസ്ഥരുടെ നേരെ കയ്യേറ്റ ശ്രമം: മൂന്നു യുവാക്കൾ അറസ്റ്റിൽ.



 പള്ളിക്കത്തോട് : പോലീസ് ഉദ്യോഗസ്ഥരുടെ നേരെ കയ്യേറ്റ ശ്രമം നടത്തിയ കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.  കങ്ങഴ ഇടയിരിക്കപ്പുഴ പഴുക്കാവിള ഭാഗത്ത്  മുറിക്കാട്ട് വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന റോഷൻ റോയ് ( 23), ആലപ്പുഴ കട്ടച്ചിറ ഭാഗത്ത് താന്നിചുവട്ടിൽ വീട്ടിൽ  ജോമോൻ റ്റി.എ  (24), കങ്ങഴ പടനിലം ഭാഗത്ത്  പഴയപുരയ്ക്കൽ വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന താജുദ്ദീൻ പി.എം (27)  എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് മാരകായുധങ്ങളുമായി  ഇന്നലെ വെളുപ്പിനെ പുളിക്കൽ കവല ഭാഗത്ത്  ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന്  പോലീസ് സ്ഥലത്തെത്തുകയും തുടർന്ന് ഇവർ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തുകയായിരുന്നു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ ഹരികൃഷ്ണൻ കെ.ബി, എ.എസ്. ഐ റെജി ജോൺ, സി.പി.ഓ മാരായ പ്രദോഷ്, അൻസിം, ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.മറ്റ് പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കി.

أحدث أقدم