വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതരായി…മൂന്നു ദിവസത്തിനുശേഷം ദമ്പതികളെ കൊലപ്പെടുത്തി….
തമിഴ്നാട് : വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതരായ ദമ്പതികള്‍ മൂന്നു ദിവസത്തിനുശേഷം കൊല്ലപ്പെട്ട നിലയില്‍. അഞ്ചംഗം സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു.
മാരിസെല്‍വം(24), കാര്‍ത്തിക(20) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇവര്‍. ഒക്ടോബര്‍ 31ന് ഇവര്‍ ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. അതിനുശേഷം മുരുഗേശന്‍ നഗറില്‍ ഒരുമിച്ചായിരുന്നു താമസം. ഇന്നലെ വൈകീട്ട് ആറ് മണിയോടെ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ദമ്പതികളെ കൊലപ്പെടുത്തിയ വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മോട്ടോർ ബൈക്കുകളിലായി ദമ്പതികളുടെ വീട്ടിലെത്തിയ ആറുപേരെങ്കിലും കൊലപാതകത്തിൽ പങ്കാളികളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തമിഴ്നാട്ടിലാണ് സംഭവം.