കൊല്ലം: ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ചാണ് ഇന്ന് വൈകിട്ട് കുട്ടിയെ കാറിൽ കൊണ്ടുപോയതെന്നാണ് വിവരം. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റി കൊണ്ടുപോയെന്നാണ് പരാതി. ഹോണ്ട കമ്പനിയുടെ വെള്ള അമേസ് കാറിൽ ആണ് തട്ടിക്കൊണ്ടുപോയത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ കൊല്ലം പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. ഏതങ്കിലും തരത്തിലുള്ള ഇൻഫോർമേഷൻ ലഭിച്ചാൽ അറിയിക്കേണ്ട നമ്പർ റെജി ജോൺ 09995619276