പ്രവാസി മലയാളി ബഹ്റൈനില്‍ അന്തരിച്ചു, ഹൃദയ സ്തഭനമാണ് മരണ കാരണം


പ്രവാസി മലയാളി ബഹ്റൈനില്‍ അന്തരിച്ചു. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി കലൂര്‍ ഷാജി ആണ് മരിച്ചത്. ബഹ്റൈനിലെ ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനാണ് ഷാജി. ഹൃദയ സ്തഭനമാണ് മരണ കാരണം. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ ഭാഗമായി കമ്പനി അധികൃതരുമായി ചേര്‍ന്ന് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഹെല്‍പ്പ് ലൈന്‍ ടീം നടപടി ക്രമങ്ങള്‍ നടത്തി വരുന്നതായി ബി കെ എസ് എഫ് ഹെല്‍പ്പ്‌ലൈന്‍ ഭാരവാഹികള്‍ അറിയിച്ചു. ഭാര്യ: സിംജ. മക്കള്‍: അദ്വൈത, ദത്താത്രേയ.
أحدث أقدم