നവകേരള സദസിന് ബദലായി യു.ഡി.എഫ് നടത്തുന്ന കുറ്റവിചാരണ സദസിന് ഡിസംബർ ആദ്യവാരം തുടക്കമാകും




തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നവകേരള സദസിന് ബദലായി യു.ഡി.എഫ് നടത്തുന്ന കുറ്റവിചാരണ സദസിന് ഡിസംബർ ആദ്യവാരം തുടക്കമാകും. യു.ഡി.എഫ് കക്ഷി നേതാക്കളുടെയും ജില്ലാ കൺവീനർമാരുടേയും യോഗത്തിൽ ഇതിനായി എല്ലാ മണ്ഡലങ്ങളിലും സ്വാഗതസംഘം രൂപീകരിക്കാൻ തീരുമാനിച്ചു.
യു.ഡി.എഫ് ജില്ലാ നേത്യത്വത്തോട് കൂടി ആലോചിച്ച് വേണം സ്വാഗതസംഘങ്ങൾ രൂപീകരിക്കാനെന്നാണ് നേതൃത്വം നൽകിയ നിർദേശം. 20 ദിവസം കൊണ്ട് 140 മണ്ഡലങ്ങളിലും കുറ്റവിചാരണ സദസ് പൂർത്തിയാക്കും. പരമാവധി സ്ഥലങ്ങളിൽ സംസ്ഥാന നേതാക്കൾ നേരിട്ടെത്തും.
أحدث أقدم