കണ്ണൂര്‍: ഓടുന്ന ബസിന് മുകളിലേക്ക് മരം വീണ് അപകടം. ബസിന്‍റെ ഡ്രൈവറും യാത്രക്കാരും അത്ഭുകരമായി രക്ഷപ്പെട്ടു. ബസിനുള്ളിലുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇന്ന് രാവിലെ ഏഴുമണിയോടെ കണ്ണൂര്‍ കുത്തുപറമ്പിനടത്തുള്ള പാട്യത്താണ് സംഭവം. ചെറുവാഞ്ചേരിയില്‍നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പ്രിയങ്ക ബസാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെയായതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. കൂറ്റന്‍ മഹാഗണി മരമാണ് ബസിന് മുകളിലേക്ക് വീണത്. മരം വീഴുന്നത് കണ്ട് ബസ് ഉടനെ നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മുന്‍ഭാഗത്തേക്ക് മരം പതിച്ചിരുന്നു. അപകടത്തിൽ ബസിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു. സംഭവത്തെതുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മരങ്ങള്‍ മുറിച്ചുമാറ്റി