പാമ്പാടി ,പുളിക്കൽ കവല ,എസ്.എൻ പുരം എന്നിവിടങ്ങളിൽ നിരവധി പേർക്ക് ഇടിമിന്നലേറ്റു ,പാമ്പാടി ചേന്നംപള്ളിക്ക് സമീപം ഇടിമിന്നലിൽ വീടിന് കേട്പാട് മിന്നലിൽ പാമ്പാടി സ്വദേശിക്ക് സാരമായ പരുക്ക് ,അഞ്ച് അഥിതി തൊഴിലാളികൾക്കും മിന്നലേറ്റു ,ഒരാൾക്ക് സാരമായ പരുക്ക്

✒️ ജോവാൻ മധുമല 
പാമ്പാടി : പാമ്പാടിയിലും സമീപ പ്രദേശങ്ങളിലും വൈകിട്ട് ഉണ്ടായ ഇടിമിന്നലിൽ നിരവധി പേർക്ക് പരുക്കേറ്റു
പുളിക്കൽ കവലയിൽ അഞ്ച് അതിഥി തൊഴിലാളികൾക്ക് മിന്നലിൽ പരുക്കേറ്റു പരുക്കേറ്റവരിൽ മുനീഫ് എന്ന അതിഥി തൊഴിലാളിക്ക് സാരമായി പൊള്ളലേറ്റു
എസ് .എൻ പുരം സ്വദേശിയായ ഗോപിക്കും ഇടിമിന്നലിൽ പരുക്കേറ്റു
പാമ്പാടി പതിനൊന്നാം മൈലിൽ വാടകയ്ക്ക് താമസിക്കുന്ന ജോയ് ഫിലിപ്പ് 60 നാണ് സാരമായി പരുക്കേറ്റത് ശരീരമാസകലം പൊള്ളലേല്ക്കുകയും തലമുടിയുൾപ്പെടെ കരിഞ്ഞ നിലയിലുമാണ് വീടിന് വെളിയിൽ പശുത്തൊഴുത്തിനടുത്ത് നിലക്കുമ്പോഴാണ് ജോയിക്ക് മിന്നലേറ്റത് ഭാര്യയും 2 മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപെട്ടു. സാരമായി പരുക്കേറ്റ ജോയിയെ പാമ്പാടി താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു 
 വീട്ടിലെ വയറിംഗ് ഉൾപ്പെടെ തെറിച്ച് പോയനിലയിലാണ്. വയറിംഗ് പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്  ഭിത്തിയിൽ വലിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്.
 വൈകിട്ട് 4:30 ഓടെ ചെയ്ത മഴക്കൊപ്പം ആയിരുന്നു മിന്നൽ പരുക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷംപ്രാധമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പറഞ്ഞയച്ചു
أحدث أقدم