മുംബൈ : ലഹരി മരുന്നിന് പണം കണ്ടെത്താൻ കുട്ടികളെ വിറ്റ് ദമ്പതികൾ. നവജാത ശിശുവിനെയും രണ്ട് വയസ്സുള്ള മകനെയുമാണ് ഇവർ വിറ്റത്. സംഭവത്തിൽ ഷാബിർ ഖാൻ, ഭാര്യ സാനിയ എന്നിവർ പിടിയിലായതായി പൊലീസ് വ്യക്തമാക്കി.
ദമ്പതികൾ വിറ്റ മാസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. രണ്ടാമത്തെ കുട്ടിക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
ഇടനിലക്കാരി ഉഷ, കുട്ടിയെ വാങ്ങിയ ഷക്കീൽ മക്രാണി എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.