തൃശൂരില്‍ ചെള്ളുപനി ബാധിച്ച് വീട്ടമ്മ മരിച്ചു



ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൃശ്ശൂര്‍ കാഞ്ഞാണി കാരമുക്ക് ചാത്തന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം പുതവീട്ടില്‍ കുമാരന്‍ ഭാര്യ ഓമന ആണ് മരിച്ചത്. 63 വയസായിരുന്നു. ഒക്ടോബര്‍ ഏഴിന് പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഓമന വ്യാഴാഴ്ച്ച രാവിലെയാണ് മരണപെട്ടത്. എവിടെ നിന്നാണ് ഇവര്‍ക്ക് ചെള്ള് പനി ബാധിച്ചതെന്ന് വ്യക്തമല്ല.ശരീരത്തില്‍ വരുന്ന കറുത്ത പാടുകളാണ് ചെള്ള് പനിയുടെ പ്രധാന ലക്ഷണം. ഇത് കൂടാതെ തലവേദന, പനി, ചുമ, പേശികളിലെ വേദന എന്നിവയുമുണ്ടാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യമായി ചികിത്സ തേടണം.

أحدث أقدم