കുറവിലങ്ങാട്ടിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.

 



 കുറവിലങ്ങാട് :  പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കടപ്പൂര് പിണ്ടിപ്പുഴ ഭാഗത്ത് കാരുപടത്തിൽ വീട്ടിൽ ആൽബിൻഷാജി (22) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട്  സ്റ്റേഷൻ എസ്.എച്ച്.ഓ റ്റി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

أحدث أقدم