തൃശ്ശൂർ: ആരോഗ്യവകുപ്പിന്റെ ഓപ്പറേഷൻ വ്യാജന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വ്യാജഡോക്ടർ പിടിയിലായി. തൃശൂർ കിഴക്കംപാട്ടുകാരയിൽ ക്ലിനിക് നടത്തിയിരുന്ന ദിലീപ് കുമാറിനെയാണ് സംഘം പിടികൂടിയത്. ഇയാൾ ബംഗാൾ സ്വദേശിയാണ്.
ദിലീപ് കുമാർ കിഴക്കുംപാട്ടുകരയിൽ 40 വർഷമായി ചന്ദ്സി എന്ന ക്ലിനിക് നടത്തി വരികയായിരുന്നു. ഹോമിയോയും അലോപ്പതിയും ഉൾപ്പടെ ഏത് രീതിയിലുള്ള ചികിത്സയും ഇയാൾ ചെയ്യുന്നുണ്ട് എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഏത് രീതിയിലുള്ള ചികിത്സയും ചെയ്യാമെന്നതിന് ഇയാളുടെ പക്കൽ വ്യാജ രേഖയും ഉണ്ടായിരുന്നു. തൃശ്ശൂർ ജില്ലാ ടീം പരിശോധനയിൽ ഇയാളെ കണ്ടെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.