ഗുജറാത്തിൽ ബിജെപി വനിതാ നേതാവ് കൊല്ലപ്പെട്ടു. അമ്രേലി ജില്ലയിലാണ് സംഭവം. ബിജെപി മുൻ ജില്ലാ അധ്യക്ഷ മധുബൻ ജോഷിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയുമായുള്ള തർക്കത്തിനിടെയാണ് സംഭവം. മധുബൻ ജോഷിയുടെ മകന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
മധുബൻ ജോഷിയെയും ഭർത്താവിനെയും മകനെയും അയൽവാസികൾ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മധുബൻ ജോഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.