പാമ്പാടി>തുടർച്ചയായി 15ാം വർഷവും ലാഭവീതം വിതരണം ചെയ്യാൻ തീരുമാനിച്ച് പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക്.വാർഷിക പൊതുയോഗമാണ് 20 ശതമാനം ലാഭ വീതം വിതരണം ചെയ്യാൻ തീരുമാനിച്ചത്.നടപ്പു വർഷം 7150131 രൂപ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ലാഭത്തിലാണ്.
പൊതുയോഗത്തിൽ പങ്കെടുത്ത ചില സഹകാരികൾ ഡിപ്പോസിറ്റുമായിട്ടാണ് വന്നത് 31 ലക്ഷം രൂപ ലഭിച്ചതായി സെക്രട്ടറി കെ എസ് അമ്പിളി അറിയിച്ചു.യോഗത്തിൽ പ്രസിഡണ്ട് വിഎം പ്രദീപ് അധ്യക്ഷനായി.എം ജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം അഡ്വ. റെജി സഖറിയ പാമ്പാടി ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി എം മാതൃ എന്നിവർ നിക്ഷേപം സ്വീകരിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് അനിൽ നൈനാൻ ഭരണസമിതി അംഗങ്ങളായ പി ഹരികുമാർ കെ വൈ ചാക്കോ വി കെ അനൂപ്കുമാർ ലില്ലിക്കുട്ടി ഐസക്ക് ശശികല പി എസ് ശ്രീകല ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.