റോബിൻ ബസ് വിട്ടുനല്‍കി… ഇന്ന് വൈകിട്ട് മുതൽ വീണ്ടും സർവീസ് തുടങ്ങുമെന്ന് ഉടമ…


 
പാലക്കാട്: തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനല്‍കി. പെർമിറ്റ് ലംഘനത്തിന് 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ഉടമയായ ഗിരീഷിന് ബസ് വിട്ട് കൊടുക്കാൻ അധികൃതര്‍ തീരുമാനിച്ചത്. കോയമ്പത്തൂർ സെൻട്രൽ ആര്‍ടിഒയുടെതാണ് നടപടി. അതേസമയം, റോബിൻ ബസ് ഇന്ന് മുതൽ സാധാരണ പോലെ സർവീസ് നടത്തുമെന്ന് ഉടമ ഗിരീഷ് അറിയിച്ചു. വൈകീട്ട് 5 മണി മുതൽ കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുമെന്നാണ് ഗിരീഷ് അറിയിച്ചത്
أحدث أقدم