പാമ്പാടി ജീവൻ രക്ഷാസമിതി രൂപീകരിച്ചു.




പാമ്പാടി:പാമ്പാടി ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ വാരിയം പറമ്പിൽ രാജേഷ് വി.എസ് ന്റെ കിഡ്നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ധനസമാഹരണം നടത്തുന്നതിന് ഫാ.സെബാസ്റ്റ്യൻ പുന്നശ്ശേരിയുടെ നേതൃത്വത്തിലുള്ള ചങ്ങനാശ്ശേരി പ്രത്യാശ ടീമുമായി സഹകരിച്ച് പാമ്പാടി പഞ്ചായത്തിലെ 1, 2, 3, 4, 5, 18, 19, 20 എന്നീ 8 വാർഡുകളിലായി 26 - 11. 23 ഞയറാഴ്ച രാവിലെ 11മണി മുതൽ 4 മണി വരെയുള്ള 5 മണിക്കൂർ സമയം കൊണ്ട് 10 ലക്ഷം രൂപ സമാഹരിക്കുന്നതിന് പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഡാലി റോയിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു.
പണമില്ലാത്തതിന്റെ പേരിൽ ഒരു ജീവനും നഷ്ടപെടരുതെന്ന ആശയവും , ഭാവിയിൽ നമ്മുടെ പഞ്ചായത്തിൽ ഉണ്ടായേക്കാവുന്ന ഹൃദയം, വൃക്ക, കരൾ രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയും രൂപീകൃതമായ ഈ സമിതിയുടെ പ്രവർത്തനങ്ങൾക്കായി സഹകരണ രജിസ്ടേഷൻ വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ , തോമസ് ചാഴിക്കാടൻ -എം.പി, ചാണ്ടി ഉമ്മൻ - MLA , എന്നിവർ മുഖ്യ രക്ഷാധികാരികളായും , രാധാ വി നായർ , മറിയാമ്മ ഏബ്രഹാം, ഡാലി റോയി, പി.ഹരികുമാർ , ഷാജി പി മാത്യു, സുജാത ശശീന്ദ്രൻ , കുര്യൻ സഖറിയ, സലിം, എം.എം. ശിവ ബിജു എന്നിവരെ രക്ഷാധികാരികളായും , വാർഡ് തല കൺവീനർമാർ, പഞ്ചായത്ത് വാർഡ് മെമ്പർ മാർ എന്നിവരുൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയെയും  തെരഞ്ഞെടുത്തു.
أحدث أقدم