അമ്പലപ്പുഴയിൽ എൽ.പി.ജി സിലിണ്ടർ ചോർന്ന് അടുക്കളയ്ക്ക് തീപിടിച്ചു… ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു….


അമ്പലപ്പുഴ: എൽ.പി.ജി സിലിണ്ടർ ചോർന്ന് അടുക്കളയിൽ തീപിടിച്ചു. അമ്പലപ്പുഴ ലതാ ഗ്യാസ് ഏജൻസിക്ക് സമീപം കോമന പൊന്നാലയം വീട്ടിൽ ബിനുവിൻ്റെ വീട്ടിലാണ് ഇന്ന് 11 മണിയോടെ പാചക വാതക സിലിണ്ടർ ചോർന്ന് തീ പടർന്നത്. അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും മറ്റുപകരണങ്ങളിലേക്കും തീ പടരുകയും ചെയ്തു. ഈ സമയം അടുക്കളയിലുണ്ടായിരുന്ന ബിനുവിൻ്റെ ഭാര്യ സമിത മൂന്നര വയസുള്ള കുഞ്ഞുമായി പുറത്തേക്ക് രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. തീ അണക്കുന്നതിനിടെ പൊള്ളലേറ്റ ബിനുവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തകഴിയിൽ നിന്നുള്ള ഒരു ഫയർ യൂണീറ്റും, ആലപ്പുഴയിൽ നിന്നുള്ള രണ്ട് ഫയർ യൂണീറ്റുകളും സ്ഥലത്ത് എത്തി തീ അണച്ചു. ലതാ ഗ്യാസ് ഏജൻസിയിലെ ഗ്യാസ് വിതരണക്കാരൻ ആണ് ബിനു. അടുക്കളയിൽ 5 ഗ്യാസ് സിലിണ്ടറുകളും ഉണ്ടായിരുന്നു. അമ്പലപ്പുഴ പൊലീസും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Share This!...
أحدث أقدم